Monday 16 September 2013

ഓണസ്മൃതികള്‍...

ഗ്രാമവിശുദ്ധിയുടെ സുഖമുള്ള ഓർമ്മകളോടുകൂടിയ ഒരു ഓണം. ഇന്നെന്റെ മനസ്സിൽ ആഘോഷിച്ചു കൊതി തീരാത്ത ആ  കുട്ടിക്കാലം മാത്രം. ഒരിക്കൽ കൂടി ഒരു കൊച്ചു കുട്ടിയായി ഒന്നു ഊഞ്ഞാലാടാനും പാറി പറക്കാനും സാധിച്ചിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു. പൂവും പൂവിളികളും,ഓണസ്സദ്യയും പാലടപ്രഥമനും, ഊഞ്ഞാലും ഓണക്കോടിയും,മുറ്റത്ത്‌ വിരിയുന്ന പൂക്കളങ്ങള്‍ക്കൊപ്പം ഹൃദയത്തിലും  പ്രതീക്ഷ പൂത്തുലഞ്ഞിരുന്ന ആ നല്ലകാലം ഇന്നു ഒരുപിടി മധുരസ്മരണകൾ മാത്രമായി  മനസിനെഉണർത്തി കടന്നുപോകുന്നു. ഇന്ന് അതിരാവിലെ തന്നെ എന്നെ ഓർത്തു ചിരിപ്പിച്ചതും ദൈവത്തോട് പറഞ്ഞതും  എന്താണന്നോ.... "കുറച്ചു അകലത്തെ വീട്ടിലെ പ്ലാവ്മരത്തിൽ കെട്ടിയ ഊഞ്ഞാലിൽനിന്ന് പേടിച്ചു എടുത്തു ചാടിയതും  കാൽമുട്ട് മുറിഞ്ഞു കരഞ്ഞു വീട്ടിൽ ചെന്ന എന്നെ മമ്മി തുരു തുരാ തല്ലിയതും  അത്താഴ പട്ടിണി കിടന്നതും...ഇന്ന്‌  ആ പ്ലാവ് പോയിട്ട് അത് നട്ടുവളർത്തിയ വീട്ടുകാർ പോലും തമ്മിൽ തല്ലി നാലുവഴിക്ക്‌ ആയിരിക്കുന്നു".കൂട്ടുകാരെ ,അവരുടെ അധപതനത്തിൽ ഞാൻ സന്തോഷിക്കുകയല്ല.മറിച്ചു അന്നത്തെയും ഇന്നത്തെയും ഓണം ഓർത്തോന്നു താരതമ്യം ചെയ്തെന്നു മാത്രം. അടുത്ത വർഷം എന്താകുമെന്തോ !!! നിറയട്ടെ നമ്മളിൽ പോയ ബാല്യത്തിന്റെ തിരുവോണ രുചികൾ,നിറങ്ങൾ,മണങ്ങൾ.അങ്ങനെയെല്ലാം....
""എല്ലാത്തിലുമുപരി സർവശക്തൻ ചൊരിയുന്ന സന്തോഷവും സമാധാനവും""!!!

4 comments:

  1. ജിന്‍സിയ്ക്ക് ഓണാശംസകള്‍

    ReplyDelete
    Replies
    1. നന്ദിയുണ്ട്....കുറച്ചു താമസിച്ചതിൽ ക്ഷമിക്കുക :)

      Delete
  2. ഓണാശംസകള്‍ ജിനു മോനെ

    ReplyDelete
    Replies
    1. ഒത്തിരി നന്ദി ചേച്ചി....എങ്ങനെയുണ്ടായിരുന്നു ഓണം ?

      Delete