Sunday 9 December 2012

കുഞ്ഞു മനസിന്‍ നൊമ്പരം.....


കുഞ്ഞുങ്ങളെ ഇഷ്ടപെടുന്നവര്‍ ആണ് നമ്മള്‍ എല്ലാം തന്നെ .കുഞ്ഞുങ്ങളുടെ കളിയും ചിരിയും ചെറിയ പിടിവാശികളും കുസൃതികളും കൊച്ചു പിണക്കങ്ങളും നമ്മളെ ഏറെ സന്തോഷിപ്പിക്കുക തന്നെ ചെയ്യും .നമ്മള്‍ എത്ര ദുഖത്തിലും പ്രയാസത്തിലും ആയിരുന്നാലും കുഞ്ഞുങ്ങളോടൊപ്പം ഒരു അല്‍പ്പം നിമിഷം ചെലവിട്ടാല്‍ നമ്മുടെ മനസിന്‌ ആശ്വാസം ലഭിക്കും .ആ കുട്ടികാലത്തേക്ക് ഒന്ന് തിരിഞ്ഞുനോക്കുവാന്‍, മടങ്ങി പോകുവാന്‍ ആഗ്രഹം ഇല്ലാത്ത ആരുംതന്നെ നമ്മളുടെ ഇടയില്‍ ഇല്ല (കുട്ടികാലത്തെ വേദന ജനകമായ ഓര്‍മ്മകള്‍ ഓര്‍ക്കുവാന്‍... ഇഷ്ടപെടാത്തവര്‍ ഒഴികെ) .

എന്നാല്‍ സമൂഹത്തില്‍ മാതാപിതാക്കള്‍ ഇല്ലാത്ത അവര്‍ ആരെന്നു പോലുമറിയാത്ത ആരോരുമില്ലാത്ത ഒരു കൂട്ടം കുഞ്ഞുങ്ങള്‍ നമ്മുടെ ചുറ്റിലും ഉണ്ട് എന്ന് ഓര്‍ക്കുക . ഇന്നത്തെ കുഞ്ഞുങ്ങളെ മൃഷ്ട ഭോജനങ്ങളായ പിസയും ബര്‍ഗറും കേഫ്സിയും കൊടുത്തു വളര്‍ത്തുമ്പോള്‍, നല്ല ഇംഗ്ലീഷ് മീഡിയം സ്കൂള്‍ കളില്‍ അയച്ചു പഠിപ്പിക്കുമ്പോള്‍ ഇതൊന്നും ആഗ്രഹിക്കാന്‍ പോലും സ്വപ്നം കാണാന്‍ പോലും യോഗ്യത ഇല്ലാത്ത അനാഥകുഞ്ഞുങ്ങള്‍ ...അവരെ സഹായിക്കുവാന്‍ നമ്മളും കടപെട്ടവര്‍ അല്ലെ ?നമ്മളുടെ വിലപിടിച്ച സമയങ്ങളില്‍ ഒരു നുള്ള് അവര്‍ക്കായി മാറ്റിവെക്കുവാന്‍ നമുക്ക് കഴിയില്ലേ ?ആഴ്ച അവസാന ഒഴിവു ദിനത്തില്‍ നമ്മള്‍ ഒട്ടു മിക്ക ആള്‍ക്കാരും മനസിന്‌ ആശ്വാസം കിട്ടുന്നതിനു വേണ്ടി കുടുംബമായ് കൂട്ടുകാരോടൊത് മറ്റു വീടുകളിലും ഷോപ്പിങ്ങിനും കാഴ്ച ബംഗ്ലാവുകളിലും പാര്‍ക്കുകളിലും പോയ്‌ സന്തോഷം കണ്ടെത്തുന്നവര്‍ ആണ് .അതിലെ ഏതെങ്കിലും ഒരു ആഴ്ചാഅവസാന ദിനത്തിലെ അല്‍പസമയം ആ കുഞ്ഞുങ്ങള്‍ക്കായ്‌ ചിലവഴിക്കുന്നുവെങ്കില്‍ നമുക്കും അവര്‍ക്കും ഇതില്‍ പരം സന്തോഷം വേറെ ഉണ്ടോ . അവരുടെ ഒപ്പം പങ്കിടുവാന്‍ ദൈവം എനിക്കും ഒരുക്കിത്തന്ന ആ സുന്ദരമായ സന്തോഷ ദിനങ്ങള്‍ നിമിഷങ്ങള്‍ ഞാന്‍ ഇന്നും സന്തോഷത്തോടെ ഓര്‍ക്കുന്നു .നമ്മളുടെ ദശാഅംശത്തില്‍ ഒരു പങ്ക് അല്ലെങ്കില്‍ നമ്മളുടെ കുഞ്ഞുങ്ങളുടെ വിശേഷ ദിവസങ്ങളില്‍ അത് ഭക്ഷണമായോ വസ്ത്രമായോ അവര്‍ക്ക് ദാനം ചെയ്യുവാന്‍ കഴിയുന്നു എങ്കില്‍ അത് നിശ്ചയമായും നമ്മള്‍ക്കും നമ്മുടെ കുഞ്ഞുങ്ങള്‍ക്കും ഒരു അനുഗ്രഹമായിരിക്കും. ഇത് ചെയ്യുവാന്‍ സാഹചര്യം നിങ്ങളെ അനുവദിക്കുന്നില്ല എങ്കില്‍ ഓര്‍ക്കുമ്പോളൊക്കെയും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക....

സമൂഹം അറിഞ്ഞും അറിയാതെയും ഇത് ചെയ്യുന്ന പല നല്ല മനസുകളും നമ്മളുടെയിടയില്‍ ഉണ്ടെന്നു എനിക്കറിയാം അവരെ നന്ദിയോടെ ഓര്‍ക്കുന്നതിനോടൊപ്പം അവര്‍ക്കുവേണ്ടി ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു ...  ഒത്തിരി സ്നേഹത്തോടെ ,ജിന്‍സി 

2 comments:

  1. Kollaam ithu nerathe facebookil postiyirunnu alle!
    pinne mattoru kamantil paranjathu pole picture credit chithrathinu thaaze kodukkuka
    All the Best

    ReplyDelete
  2. നന്ദി,അങ്കിള്‍......!
    ഇത് നേരെത്തെ FB യില്‍ പോസ്ടിയിട്ടുള്ളതാണ്...:)

    ReplyDelete